Latest NewsKeralaNews

‘മുസ്ലിം ആയതുകൊണ്ട് മാത്രം സിദ്ദിഖ് കാപ്പനെ പിടിച്ച് ജയിലില്‍ ഇട്ടിരിക്കുകയാണ്’: മാധ്യമ പ്രവർത്തകൻ ജോസി ജോസഫ് പറയുന്നു

കൊച്ചി: മുസ്ലിം ആയതുകൊണ്ട് മാത്രമാണ് സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ്. ഉത്തര്‍പ്രദേശ് പൊലീസ് സിദ്ദിഖ് കാപ്പനെതിരെ ഉണ്ടാക്കിയിരിക്കുന്ന കുറ്റപത്രത്തില്‍ ശക്തമായ ഒരു തെളിവ് പോലുമില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണനുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോസി ജോസഫ്. ആരോ കെട്ടിച്ചമച്ച ഒരു പ്രൊപ്പഗാന്‍ഡയുടെ പുറത്ത് ആണ് സാധാരണക്കാരനായ സിദ്ദിഖ് ജയിലിൽ നരകിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറയുന്നു.

‘സിദ്ദിഖ് കാപ്പന്‍ മുസ്ലിങ്ങളെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഏതോ ലേഖനം എഴുതി എന്നാണ് വാദം. കുറ്റപത്രത്തിന്റെ ഔദ്യോഗിക കോപ്പി പോലും പുറത്തുവന്നിട്ടില്ല. സിദ്ദിഖ് കാപ്പന്‍ ഈ കാലഘട്ടത്തിലെ മീഡിയയുടെ പ്രതീകമാണ്. വര്‍ഷം രണ്ടാകാന്‍ പോകുന്നു. ഇന്നും കുറ്റപത്രം കൊടുത്തിട്ടില്ല. കൃത്യമായി വിചാരണ നടക്കുന്നില്ല. സുപ്രീംകോടതി ഉത്തരവാദിത്തം മറന്നുകൊണ്ട് മിണ്ടാതിരിക്കുകയാണ്. ഇസ്ലാമോഫോബിക് ആയിട്ടുള്ള ആരോപണങ്ങളും അവ്യക്തമായ ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ത്തുകയാണ്. ആ മനുഷ്യന് എന്തൊക്കെയോ പൈസ കിട്ടിയെന്നൊക്കെ പറയുകയാണ്.

Also Read: മർദ്ദനമേറ്റ വീഡിയോ അയച്ചു: പിന്നാലെ മലപ്പുറം സ്വദേശിനി അബുദാബിയിൽ മരിച്ച നിലയിൽ

സിദ്ദിഖ് കാപ്പന്‍ എന്നെ കാണാന്‍ വരുമ്പോള്‍ അദ്ദേഹം വയറ് നിറച്ച് ആഹാരം കഴിച്ചിട്ട് മൂന്ന് ദിവസമായിരുന്നു. കയ്യില്‍ ഉപയോഗിക്കാന്‍ ഒരു കംപ്യൂട്ടര്‍ ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകനെയാണ് ഞാന്‍ കണ്ടത്. സ്വന്തം കുടുംബത്തെ നോക്കാന്‍ പൈസ ഇല്ലാത്തതുകൊണ്ട് ഭാര്യയെയും കുട്ടികളെയും നാട്ടില്‍ വിട്ട ഒരു പത്രപ്രവര്‍ത്തകനെയാണ് ഞാന്‍ കണ്ടത്. സഹോദരങ്ങൾ സഹോദരങ്ങളെ ഒറ്റിക്കൊടുക്കുന്ന ഒരു സമൂഹമായി നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്’, ജോസി ജോസഫ് വ്യക്തമാക്കി.

‘കശ്മീർ ജനത ഇന്ത്യയുടെ കൂടെ നിൽക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ശക്തിയാർജ്ജിച്ച ഒരു ഇന്ത്യ ആണ് നരേന്ദ്ര മോദിയുടെ ലക്ഷ്യമെങ്കിൽ, ആ ശക്തിയുള്ള ഇന്ത്യയെ വീക്ക് ആക്കുന്ന പ്രവർത്തനമാണ് ഈ സർക്കാർ കശ്മീരിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ജഡ്ജിമാരെയും അവരുടെ ജഡ്ജ്‌മെന്റിന്റെയും ഒക്കെ നോക്കിക്കേ, പിടിച്ചിരിക്കുന്ന ജഡ്ജിമാരെയാണ് ഇപ്പോൾ കാണാനാകുന്നത്. സർക്കാരിന്റെ ദാസ്യപ്പണി ചെയ്യുന്ന മാധ്യമപ്രവർത്തകരെയും കാണാം. സർക്കാരിനെതിരെ നിശ്ശബ്ദരായിരിക്കുന്ന പൊലീസുകാരെ ഒക്കെ ആണ് നമുക്ക് കാണാനാകുന്നത്’, ജോസി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button