PalakkadLatest NewsKeralaNattuvarthaNews

യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു

കോങ്ങാട് പൂതംകോട് പൂളക്കൽ വീട്ടിൽ ശബരി എന്ന അൻസാർ (31) ആണ് അറസ്റ്റിലായത്

കോങ്ങാട്: യുവാവിനെ കാപ്പ നിയമപ്രകാരം കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കോങ്ങാട് പൂതംകോട് പൂളക്കൽ വീട്ടിൽ ശബരി എന്ന അൻസാർ (31) ആണ് അറസ്റ്റിലായത്.

ജില്ലയിലെ നിരവധി കവർച്ച, കൊലപാതക കേസുകളിൽ പ്രതിയാണ് യുവാവ്. ഇയാൾക്കെതിരെ കോങ്ങാട്, നാട്ടുകൽ, ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ ഗുണ്ടാ നിയമപ്രകാരവും ആക്രമണങ്ങളുടെ പേരിലും കേസുള്ളതായി പൊലീസ് പറഞ്ഞു.

Read Also : 4 ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷൻ: യുവാക്കൾ വലിയ താല്പര്യമാണ് അഗ്നിവീർ വായുവിനോട് കാണിക്കുന്നതെന്ന് എയർ മാർഷൽ

ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കോങ്ങാട് എസ്.ഐ കെ. മണികണ്ഠൻ, എസ്.എസ്.പി.ഒ.മാരായ ഫൈസൽ ഹക്കീം, ജയിംസ് ജോൺ, സജീഷ്, രമേശ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലലടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button