Latest NewsNewsIndia

4 ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷൻ: യുവാക്കൾ വലിയ താല്പര്യമാണ് അഗ്നിവീർ വായുവിനോട് കാണിക്കുന്നതെന്ന് എയർ മാർഷൽ

ഇന്നത്തെ യുവാക്കൾക്ക് കമ്പ്യൂട്ടറുകളും സ്‌മാർട്ട്‌ഫോണുകളും വളരെ പരിചിതമാണ്.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ ഒരു വിഭാഗം ആൾക്കാരുടെ പ്രതിഷേധം ശക്തമാകുമ്പോൾ പദ്ധതിക്ക് വലിയ പ്രതികരണമെന്ന് വ്യോമസേന. നാലു ദിവസത്തിൽ ഒന്നരലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് റിക്രൂട്ട്മെൻറ് ചുമതലയുള്ള എയർമാർഷൽ സൂരജ് കുമാർ ഝാ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, വനിത അഗ്നിവീറുകളെ നിയമിക്കുന്ന കാര്യം പഠിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും ഇത്തവണ 3000 പേരെയാണ് വ്യോമസേനയിൽ നിയമിക്കുന്നതെന്നും സൂരജ് കുമാർ ഝാ പറഞ്ഞു.

‘യുവാക്കൾ വലിയ താല്പര്യമാണ് അഗ്നിവീർ വായുവിനോട് കാണിക്കുന്നത്. നാലു ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷൻ നടന്നു. ഇനിയും ഒരാഴ്ച കൂടിയുണ്ട്. അതിനാൽ നല്ല പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ 3000 പേരെയാണ് വ്യോമസേനയിൽ നിയമിക്കുന്നത്. ഇത് രണ്ടു വർഷത്തിൽ 4500 ആയി ഉയരും. പ്രതിഷേധങ്ങൾ വന്നതു പോലെ അവസാനിച്ചതിനു പിന്നിൽ ചില താല്പര്യങ്ങളുണ്ടായിരുന്നു എന്നതിൻറെ സൂചനയാണ്’- സൂരജ് കുമാർ ഝാ പറഞ്ഞു.

Read Also: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി

‘ഇന്നത്തെ യുവാക്കൾക്ക് കമ്പ്യൂട്ടറുകളും സ്‌മാർട്ട്‌ഫോണുകളും വളരെ പരിചിതമാണ്. അവരുടെ ഈ കഴിവുകൾ ഞങ്ങൾ പ്രയോജനപ്പെടുത്തും. അവ ആധുനിക സാങ്കേതിക വിദ്യയുമായി കൂടുതൽ പൊരുത്തപ്പെടാന്‍ സഹായിക്കും. അതിനാൽ ഐ‌.എ‌.എഫിന്റെ മൊത്തത്തിലുള്ള നേട്ടമായി ഈ പദ്ധതി മാറും’- അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button