Latest NewsNewsIndia

ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് എനിക്കു സഹിക്കാനാകില്ല: ഉദ്ധവ് താക്കറെ

മുംബൈ: ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് തനിക്ക് സഹിക്കാനാകില്ലെന്നും മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ് താൻ നിലകൊണ്ടതെന്നും വ്യക്തമാക്കി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ, വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ചു.

സമൂഹ മാധ്യമത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും രാജിവച്ച ഉദ്ധവ് താക്കറെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കുന്നതിനായി രാജ്ഭവനിലേക്ക് പുറപ്പെട്ടു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു. ബാല്‍ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയതെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.

മോട്ടോറോള ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരാണോ? ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഈ സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം

‘എന്നെ പിന്തുണച്ച എൻ.സി.പി, കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണ്. ഔറംഗബാദിനെ സംബാജി നഗറെന്നും ഒസ്മാനബാദിനെ ധരാശി വ് എന്നും പേരുമാറ്റിയതിൽ ഞാൻ തൃപ്തനാണ്. ബാലാസാഹേബ് താക്കറെ നിർദ്ദേശിച്ച പേരുകളാണിത്. അധികാരത്തിൽ കടിച്ചുതൂങ്ങുന്ന ആളല്ല ഞാൻ. സഭയിലെ അംഗബലമല്ല കാര്യം. ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് എനിക്കു സഹിക്കാനാകില്ല. ഞാൻ നിലകൊണ്ടത് മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ്,’ ഉദ്ധവ് താക്കറെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button