വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ഈ കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് ഉപയോക്താക്കൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫറിൽ സ്വന്തമാക്കാൻ കഴിയുന്നത്. മോട്ടോ ജി82 5ജി സ്മാർട്ട്ഫോണുകളുടെ പ്രത്യേകത അറിയാം.
6.6 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 Hz ആണ് റിഫ്രഷ് റേറ്റ്. ക്വാൽകം സ്നാപ്ഡ്രാഗൺ 695 5ജി പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
Also Read: പിഎൽഐ സ്കീം: കോടികളുടെ നിക്ഷേപത്തിനൊരുങ്ങി അന്തിമ പട്ടികയിൽ ഇടം നേടിയ 15 കമ്പനികൾ
50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ച വയ്ക്കുന്നുണ്ട്. 6 ജിബി റാമും 128 ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 21,499 രൂപയാണ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 22,999 രൂപയാണ്.
Post Your Comments