തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റില്‍ ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്ന് മാത്യു കുഴല്‍നാടൻ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നാണ്, മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
‘2021 നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഇവ പ്രചരിച്ചതാണ്. ഇത്തരം പ്രചാരണമാണ് വലിയ വിജയത്തിന് കാരണം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ്. പി.ഡ.ബ്ള്യു.സി ഡയറക്ടര്‍ മെന്‍ററെപ്പോലെയെന്ന് വീണാ പറഞ്ഞുവെന്നാണ് ആരോപണം’- മന്ത്രി വ്യക്തമാക്കി.
Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കണോ? പ്രതികരണവുമായി കെ.കെ ശൈലജ
‘മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റില്‍ ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങള്‍ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് ഇക്കാര്യം പറയുന്നത്’- കുഴല്‍നാടന്‍ പറഞ്ഞു.
Post Your Comments