തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നുണ്ടായ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ടൂറിസം ഡയറക്ടർ പി.ബി നൂഹ് ഇന്ന് സമർപ്പിക്കും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനാണ് റിപ്പോർട്ട് നൽകുക. പാലം നിർമ്മാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകൾ പാലിക്കുന്നതിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ടൂറിസം ഡയറക്ടറിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഡ്വഞ്ചർ സൊസൈറ്റിയും ചേർന്നുള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കാണ് ഉള്ളത്. പാലത്തിന്റെ സുരക്ഷാ ചുമതല കരാർ കമ്പനിക്ക് മാത്രമാണെന്ന് ഡിടിപിസിയും, അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ മുഴുവനായും ടൂറിസം ഡയറക്ടർ തള്ളിയിട്ടുണ്ട്. ഇക്കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കാൻ സാധ്യതയുണ്ട്. അപകടത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമായതിനാൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക സഹകരണ ചാർട്ടർ, ഒപ്പുവെച്ച് കേരളവും കർണാടകയും
Post Your Comments