തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കണോ എന്നാണ് ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘ഓഫീസ് ആക്രമണം ശരിയല്ലാത്തത് കൊണ്ടാണ് എസ്.എഫ്.ഐ നിലപാട് തള്ളിയത്. ഓഫീസ് ആക്രമണമെന്നത് യു.ഡിഎഫ് ശൈലി. മാന്യതയുണ്ടെങ്കിൽ വിമാനത്തിലെ പ്രതിഷേധത്തെ തള്ളി പറയണം’, അവർ വിമർശിച്ചു.
‘മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തള്ളിയിട്ട് പൊട്ടിച്ചിട്ട് എസ്എഫ്‌ഐയുടെ പേര് പറഞ്ഞു. ഇ.ഡി രാഹുലിനെ പിടിക്കുമ്പോൾ ഓഹോ എന്നും, മുഖ്യമന്ത്രിയ്ക്ക് നേരെ വരുമ്പോൾ ആഹാ എന്നും പറയുന്നതാണ് യു.ഡി.എഫിന്റെ രാഷ്ട്രീയം’, ശൈലജ കൂട്ടിച്ചേർത്തു.
Post Your Comments