മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ താമസിച്ചിരുന്ന ഉമേഷ് കോൽഹെ നാല് മുസ്ലീം അക്രമികൾ ചേർന്ന് കൊലപ്പെടുത്തി. ജൂൺ 22 ന് രാത്രി, രസതന്ത്രജ്ഞനായ ഉമേഷ് ഫാർമസിയിൽ നിന്ന് മടങ്ങുമ്പോഴാണ് കൊലപാതകം നടന്നത്. അതേസമയം, നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിലാണ്, യുവാവിനെ കൊലപ്പെടുത്തിയതെന്ന് മഹാരാഷ്ട്ര ബി.ജെ.പി വക്താവ് ശിവ്റായ് കുൽക്കർണി ആരോപിച്ചു. കോൽഹയുടെ കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും കുൽക്കർണി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ അമരാവതിയിൽ ‘അമിത് മെഡിക്കൽ എന്ന ഫാർമസി നടത്തിവരികയായിരുന്നു കോൽഹെ. കൊലപാതകം നടന്ന ജൂൺ 22ന് രാത്രി ഉമേഷ് കോൽഹെ മകൻ സങ്കേതിനും മരുമകൾ വൈഷ്ണവിക്കുമൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു. അക്രമികൾ പിന്നിൽ നിന്ന് കത്തി ഉപയോഗിച്ച് കോൽഹെയെ വെട്ടുകയായിരുന്നു, ഗുരുതരമായി പരിക്കേറ്റ കോൽഹ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
നിർണായക തീരുമാനങ്ങളുമായി ജിഎസ്ടി കൗൺസിൽ യോഗം, പുതിയ മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ
സംഭവത്തിൽ ക്രൈംബ്രാഞ്ചും സിറ്റി പോലീസും സംയുക്തമായി അന്വേഷണം നടത്തുകയും മുദാസിർ അഹമ്മദ് ഷെയ്ഖ് ഇബ്രാഹിം, ഷാരൂഖ് പത്താൻ ഇനായത്ത് ഖാൻ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോൽഹെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അബ്ദുൾ തൗഫീഖ്, ഷോയിബ് ഖാൻ എന്നീ രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ മതപരമായ വശം ഉണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും, സാധ്യതയുള്ള എല്ലാ കോണിലൂടെയും വിഷയത്തിൽ അന്വേഷണം തുടരുമെന്ന് അമരാവതി സിറ്റി പോലീസ് അറിയിച്ചു.
Post Your Comments