തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് വിദേശ വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയ്ക്ക് വേണ്ടി നീതി ആയോഗും കേന്ദ്ര റയില്‍വേ മന്ത്രാലയവും ശുപാര്‍ശ നല്‍കിയെന്നും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സപെന്‍ഡിച്ചര്‍ വകുപ്പും ശുപാര്‍ശയെ അനുകൂലിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തി.
Also Read:സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം
‘കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സാമ്പത്തിക കാര്യ മന്ത്രാലയം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയും പിന്നീട് കാബിനറ്റിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്യും’, മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, സില്‍വര്‍ലൈന്‍ കല്ലിടലിനായി 1.33 കോടി രൂപ ചിലവായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് കല്ലിടല്‍ നടത്തിയതെന്നും, 19,691 കല്ലകളാണ് വാങ്ങിയത്, ഇതില്‍ 6,744 എണ്ണം സ്ഥാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments