തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയാണ് എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
നിലവില്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 2500ന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികള്‍. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികം രോഗികള്‍.
പൊതുസ്ഥലങ്ങള്‍, യാത്രാവേള, യോഗങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി കടുപ്പിക്കാന്‍ എ.ഡി.ജി.പി തീരുമാനിച്ചത്.
Post Your Comments