Latest NewsIndia

‘പോസ്റ്റ്മോർട്ടത്തിനായി 40 മൃതദേഹങ്ങൾ വരും’: ബലി നൽകാൻ അയച്ചിരിക്കുകയാണെന്ന് ശിവസേന

മുംബൈ: വിമതരായ പാർട്ടി നേതാക്കൾക്ക് നേരെ പരസ്യമായ വധഭീഷണിയുമായി ശിവസേന. കൂറുമാറിയവർക്കു നേരെ വധഭീഷണിയുയർത്തിയത് ശിവസേനാ നേതാവായ സഞ്ജയ് റാവത്ത് ആണ്.

‘ആസാമിലെ ഗുവാഹത്തിയിൽ നിന്നും 40 മൃതദേഹങ്ങൾ വരും. അവയെല്ലാം ഞങ്ങൾ പോസ്റ്റുമോർട്ടത്തിനയക്കും. 40 എംഎൽഎമാരെയും ഞങ്ങൾ കാമാഖ്യ ദേവി ക്ഷേത്രത്തിൽ ബലിയർപ്പിക്കാൻ അയച്ചിരിക്കുകയാണ്’ മുംബൈയിൽ പത്രക്കാരോട് സംസാരിക്കവേ സഞ്ജയ് റാവത്ത് വ്യക്തമാക്കി.

Also read ഓടുന്ന കാറിലുള്ളിൽ വച്ച് പീഡനം: ഇരയായത് ആറുവയസുകാരിയും അമ്മയും
ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ കൂറുമാറിയ എംഎൽഎമാർക്കെതിരെ സഞ്ജയ് റാവത്ത് നടത്തിയ പ്രസ്താവനയ്ക്ക് കനത്ത കരഘോഷമാണ് അണികളിൽ നിന്ന് ലഭിച്ചത്. അതേസമയം, പാർട്ടിയിലെ ആഭ്യന്തര കലഹത്തിനു പിറകിൽ ബിജെപിയുടെ കരങ്ങളാണെന്ന് അഭ്യൂഹങ്ങൾ ശക്തമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button