![](/wp-content/uploads/2022/06/ni-5.jpg)
റൂർക്കി: ഓടുന്ന കാറിനുള്ളിൽ വെച്ച് അമ്മയും മകളും പീഡനത്തിനിരയായി. ഉത്തരാഖണ്ഡിലെ റൂർക്കി നഗരത്തിലാണ് സംഭവം നടന്നത്. പെൺകുഞ്ഞിന് ആറ് വയസ്സ് മാത്രമാണ് പ്രായം. ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് ഇരുവരെയും പ്രതികൾ കാറിൽ കയറ്റിയത്.
ഹരിദ്വാറിന് സമീപം റൂർക്കി നഗരത്തിൽ നിന്ന് വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമ്മയും ആറുവയസ്സുകാരിയും. മാർഗമധ്യേ ലിഫ്റ്റ് ഓഫർ ചെയ്തുകൊണ്ട് സമീപിച്ച സോനു എന്ന യുവാവും സുഹൃത്തുക്കളുമാണ് ഇരുവരെയും പീഡനത്തിനിരയാക്കിയത്. പീഡിപ്പിച്ചതിനു ശേഷം, അമ്മയെയും കുഞ്ഞിനെയും പ്രതികൾ ഒരു കനാലിനു സമീപത്തേക്ക് തള്ളിയിട്ടു. അവിടെ നിന്നും യുവതി എങ്ങനെയോ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. വിവരമറിഞ്ഞ പോലീസുകാർ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു.
Also read: വിശ്രമം ലോകത്തിലേറ്റവും ആഴത്തിൽ: രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ കപ്പൽ കണ്ടെടുത്തു
കാറിൽ സോനുവിനോടൊപ്പം മറ്റു കൂട്ടുകാർ കൂടി ഉണ്ടായിരുന്നതായി റൂറൽ എസ് പി പരമേന്ദ്ര ഡോവൽ വ്യക്തമാക്കി. എന്നാൽ, എത്ര പേരുണ്ടെന്ന് പറയാനോ സോനുവിനെ അല്ലാതെ മറ്റാരെയും തിരിച്ചറിയാനോ യുവതിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments