വിഴിഞ്ഞം: അന്യസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലൂർ നെല്ലിക്കുന്നിലെ വാടക സ്ഥലത്ത് താമസിച്ചിരുന്ന പശ്ചിമബംഗാൾ മൂഷിദാബാദ് ഹരീനാപൂർ ഹൗസ് നമ്പർ നാലിൽ അബ്ദുൾ ഹുസൈന്റെ മകൻ അബ്ദുൾ റെജാവൂൾ കരിം (41) ആണ് മരിച്ചത്.
ശനിയാഴ്ച രാവില 5.30 നായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനായി ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ വിളിച്ചുണർത്തിയപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന്, ഇവർ വാടകകെട്ടിടത്തിന്റെ ഉടമസ്ഥനെ വിവരമറിയിച്ചു. ഇയാൾ വിഴിഞ്ഞം പൊലീസിനെ അറിയിച്ചതിനെ തുടർന്ന്, ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു.
Read Also : കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കൂ : ഗുണങ്ങൾ നിരവധി
തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്ന് ഡോക്ടർ അറിയിച്ചതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Post Your Comments