ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയായി എൻ.ഡി.എ പ്രഖ്യാപിച്ച ദ്രൗപതി മുർമുവിന് പൂർണ്ണ പിന്തുണ അറിയിച്ച് ബിഎസ്പി. നിരവധി പ്രമുഖരാണ് ദ്രൗപതി മുർമുവിന് പിന്തുണയുമായി രംഗത്തെത്തിയത്. ബി.ജെ.പിയോടും എൻ.ഡി.എയോടുമുള്ള ബി.എസ്.പിയുടെ സമീപനത്തിൽ യാതൊരു മാറ്റവുമില്ലെന്നും ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വം മികച്ചതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതെന്നും മായാവതി വ്യക്തമാക്കി.
‘രാഷ്ട്രപതി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം തന്നോട് കൂടിയാലോചിച്ചിട്ടില്ല. പാർട്ടിയുടെ താൽപര്യം കണക്കിലെടുത്താണ് ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്നത്’- മായാവതി പറഞ്ഞു. ജെ.ഡി.എസും ദ്രൗപതി മുർമുവിനെ പിന്തുണച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read Also: ഹോട്ടൽ ഉടമയെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
അതേസമയം, ദ്രൗപതി മുര്‍മുവിന്‍റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ബി.ജെ.പി എം.പി പി.സി മോഹന്‍. ദ്രൗപതി വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായെന്നും ഗാര്‍ഹിക പീഡനത്തിന്‍റെ ഇരയാണെന്നും പി.സി മോഹന്‍ പറഞ്ഞു. എതിര്‍പ്പുകള്‍ക്കെതിരെ പോരാടിയ അവരുടെ കഥ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും മോഹന്‍ പറഞ്ഞു.
Post Your Comments