ലക്‌നൗ : നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ജനങ്ങൾക്ക് പുതുവത്സര ആശംസകൾ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മായാവതി. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണം. ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് മറക്കരുത്. ചിലർ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാഷ്ട്രീയം കളിക്കുകയാണ്. ഭിന്നിപ്പിന്റെ വര്‍ഷമായിരുന്നു 2019 എന്നും ബിജെപി സർക്കാർ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലമാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയതെന്നും മായാവതി പറഞ്ഞു.
Post Your Comments