Latest NewsIndiaNews

യുപിയില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയേയും പരാജയപ്പെടുത്തുമെന്ന് ശപഥം ചെയ്ത് മായാവതി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയേയും പരാജയപ്പെടുത്തുമെന്ന് ശപഥം ചെയ്ത് ബിഎസ്പി നേതാവ് മായാവതി.
സംസ്ഥാനത്താകെ പുതിയ സോഷ്യല്‍ എഞ്ചിനീയറിംഗുമായാണ് മായാവതി രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയുടെ മാസ്റ്റര്‍ പ്ലാനിനെ പൊളിക്കാനുള്ള നീക്കത്തിലാണ് മായാവതി. 2007ലെ തിരഞ്ഞെടുപ്പില്‍ മായാവതിയെ വിജയിപ്പിച്ച ബ്രാഹ്മണ-ദളിത് ഐക്യത്തിനാണ് തുടക്കമിടുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സര്‍ക്കാരാണ് ബിജെപിയുടേതെന്ന് മായാവതി കുറ്റപ്പെടുത്തി. അതേസമയം അയോധ്യയില്‍ നിന്നുള്ളൊരു ക്യാമ്പയിനാണ് മായാവതി തുടങ്ങുന്നത്. ബിജെപിയുടെ കോട്ടയില്‍ നിന്നുള്ള ആദ്യത്തെ അതിശക്തമായ നീക്കമാണിത്.

Read Also : ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തില്‍ അനുശോചിക്കാത്തത് കേന്ദ്രം മാത്രം, എനിക്കുണ്ടായത് അഗാധ ദു:ഖം : എം.എ ബേബി

ബ്രാഹ്മണരെ വിശ്വാസത്തിലെടുക്കാന്‍ അയോധ്യ കര്‍മ ഭൂമിയായി മായാവതി തിരഞ്ഞെടുത്തിരിക്കുകയാണ്. ജൂലായ് 23ന് ഈ ക്യാമ്പയിന്‍ തുടങ്ങും. ബിജെപി ബ്രാഹ്മണ വിഭാഗം വോട്ട് ചെയ്യാന്‍ പോകുന്നില്ലെന്നാണ് താന്‍ കരുതുന്നതെന്ന് മായാവതി പറഞ്ഞു. ബിഎസ്പിയുടെ കീഴില്‍ ബ്രാഹ്മണ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും മായാവതി വ്യക്തമാക്കി. ബിഎസ്പിയുടെ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

‘ ബിജെപി പണക്കൊഴുപ്പും അധികാരവും ഉപയോഗിച്ച് ദളിത് വോട്ടുകള്‍ നേടാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അവര്‍ ബിഎസ്പിക്കൊപ്പമാണ്. ഇപ്പോള്‍ ബ്രാഹ്മണ വിഭാഗവും ഞങ്ങളുടെ കൂടെയുണ്ടാവു മെന്നാണ് കരുതുന്നത്. ബിജെപിയും കോണ്‍ഗ്രസും ഒരുപോലെയാണ്. രണ്ട് പേരും എന്ത് മാര്‍ഗത്തിലൂടെയും ദളിതുകളെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് നടക്കാന്‍ സാധ്യതയില്ലാത്ത വാഗ്ദാനങ്ങളാണ് അവര്‍ നല്‍കുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച് അവര്‍ ദളിത് വിഭാഗത്തെ വഞ്ചിക്കുന്നു. എന്നാല്‍ ഈ വ്യാജ വാഗ്ദാനങ്ങളില്‍ ദളിതുകള്‍ വീണുപോയിട്ടില്ല ‘ – മായാവതി പറഞ്ഞു.

‘ ബിഎസ്പി തിരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടുണ്ട്. പക്ഷേ ഒരിക്കലും വോട്ട് ശതമാനം കുറഞ്ഞിട്ടില്ല. ദളിത് വോട്ടുകള്‍ കൃത്യമായി പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ടെന്ന് അതില്‍ നിന്ന് വ്യക്തമാണ്. സമാജ് വാദി പാര്‍ട്ടിക്ക് പോലും ആ വോട്ടുകള്‍ കിട്ടിയിട്ടില്ല. ബിജെപിക്ക് വോട്ട് നല്‍കിയതില്‍ ബ്രാഹ്മണ വിഭാഗം ഇപ്പോള്‍ ദു:ഖിക്കുകയാണെന്നും ‘ – മായാവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button