Latest NewsNewsIndia

ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുമെന്ന് മായാവതി

ലക്‌നൗ: ബി എസ് പി ചുവടുമാറ്റുമോ? ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളുടെ തോൽവി ഉറപ്പിയ്ക്കാൻ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാൻ തയ്യാറാണെന്ന് ബിഎസ്പി നേതാവ് മായാവതി. സമാജ് വാദി പാർട്ടിയുടെ ദളിത് വിരുദ്ധ നിലാപാടിന് തിരിച്ചടിയായിട്ടാണ് ബിജെപിക്കുൾപ്പെടെ ഏത് സ്ഥാനാർത്ഥികൾക്കും വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിഎസ്പി വോട്ടുചെയ്യുമെന്ന ഉറച്ച നിലപാടിലാണ് മായാവതി – എഎൻഐ റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പുകളിലെവിടെയും ബിജെപിക്ക് വോട്ടു ചെയ്യാൻ ബഎസ്പി അണികളെ ആഹ്വാനം ചെയ്തുവെന്ന പ്രചരണത്തിൽ കഴമ്പില്ലെന്നും മായാവതി വ്യക്തമാക്കി

Read Also: കൂലിപ്പട്ടാളമായി അധപതിച്ച്‌ പാകിസ്ഥാൻ പൈലറ്റുമാര്‍; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

എന്നാൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളുടെ പരാജയമുറപ്പിയ്ക്കാൻ ഏതറ്റംവരെയും പോകുമെന്ന നിലപാടാണ് ബി എസ് പി എടുത്തിരിക്കുന്നത്. അതേസമയം സമാജ് വാദി പാർട്ടിയുടെ ദളിത് വിരുദ്ധ നിലപാടുകളെ തുറന്നു കാണിക്കുമ്പോഴതിനെ ബിഎസ്പിയുടെ മുസ്ലീം വിരുദ്ധ നിലപാടെന്ന് വക്രീകരിക്കുകയാണ് കോൺഗ്രസും സമാജ് വാദി പാർട്ടിയും. ബിഎസ്പിയിൽ നിന്ന് മുസ്ലീം സമുദായത്തെ അകറ്റുവാനുള്ള അത്തരം കുത്സിത ശ്രമങ്ങൾ വിലപ്പോകില്ലെന്ന് മായാവതി അസനിഗ്ദ്ധമായ പറഞ്ഞു. ലെജിസ്ലേറ്റീവ് കൗൺസിലിലെ ഏഴു ഒഴിവുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button