കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും. 5622 തീർത്ഥടകരെയാണ് 21 വിമാനങ്ങളിലായി സൗദിയിൽ എത്തിക്കുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.
തീർത്ഥാടകരുടെയും പെരുന്നാൾ അവധിയുടെയും തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 1, 4, 5 ടെർമിനലുകൾ വഴി കുവൈത്ത് എയർവേയ്‌സ്, സൗദി എയർലൈൻസ്, ജസീറ എയർവേയ്‌സ്, ഫ്‌ളൈ നാസ് എന്നീ വിമാനങ്ങളിലായിരിക്കും ഹജ് തീർത്ഥാടകരെ കൊണ്ടുപോകുന്നത്.
Read Also: ‘വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ’: മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ
Post Your Comments