ആലപ്പുഴ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്, മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സി.പി.എം സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ദയനീയനായ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചിട്ട് ബി.ജെ.പിക്ക് എന്ത് കിട്ടാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ബാങ്ക് കൊളള അടിക്കുന്നത് കേട്ടിട്ടുണ്ടെന്നും പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പരിഹസിച്ചു. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ലെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു, അക്രമമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
‘ഇനി ‘അമ്മ’യിലില്ല’: അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കി
‘കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി ആണോ പിണറായിയുടെ ആശ്രിതന്‍ ആണോയെന്ന് വ്യക്തമാക്കണം. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ സാധാരണഗതിയില്‍ സി.പി.എം അത് പരിശോധിക്കാറുണ്ട്. എന്നാല്‍, പിണറായിയുടെ കാര്യത്തില്‍ ആ സാമാന്യ മര്യാദ പോലും ഉണ്ടായില്ല. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ നിജസ്ഥിതി പരിശോധിക്കേണ്ടതിന് പകരം ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരാനാണ് കോടിയേരി പറയുന്നത്,’ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Post Your Comments