തിരുവനന്തപുരം: വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന എക്സൈസ് മന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. താങ്കൾ ഡി.വൈ.എഫ്.ഐ പരിപാടികൾക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണതെന്ന് രാഹുൽ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ വലിയൊരു വിഭാഗവും കുടിയന്മാരാണെന്നും സ്വയം കുടിക്കാതിരിക്കുന്ന ബോധ്യത്തിലേക്ക് അവരെ എത്തിക്കുകയെന്നതാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കവേ പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
യുവജന സംഘടനകളിൽ നല്ലൊരു ഭാഗവും കുടിയന്മാരെന്ന് ഗോവിന്ദൻ മന്ത്രി….
താങ്കൾ ഡി.വൈ.എഫ്.ഐ പരിപാടികൾക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണത്…
Read Also: വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ: പരാമർശവുമായി മന്ത്രി
അതേസമയം, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തി. എക്സൈസ് മന്ത്രി ഇക്കാര്യം പറഞ്ഞത് നല്ല അർത്ഥത്തിൽ മാത്രമാണെന്നും മന്ത്രി ഉദ്ദേശിച്ചത് യുവജന സമൂഹത്തിനിടയിൽ വർദ്ധിച്ചുവരുന്ന അമിത മദ്യപാനത്തെയാണെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
Post Your Comments