കോഴിക്കോട്: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണു രാജിനെ എസ്.ഡി.പി.ഐ- ലീഗ് പ്രവർത്തകർ ആക്രമിച്ച സംഭവം വാർത്തയായിരുന്നു. സംഭവത്തിൽ തിരുവോട് സ്വദേശികളായ മുഹമ്മദ് സാലിയും, മുഹമ്മജ് ഇജാസും ഉൾപ്പെടെ അഞ്ച് പേർ പിടിയിലായിരുന്നു. ബുധനാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അതേസമയം, ഡി.വൈ.എഫ്.ഐ പ്രവർത്തകനെ എസ്.ഡി.പി.ഐ പ്രവർത്തകർ മർദ്ദിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരുന്നു. എസ്.ഡി.പി.ഐ – ലീഗ് ഭീകരതയ്ക്കെതിരെ, ബാലുശ്ശേരിയിൽ യുവജന പ്രതിരോധം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
‘സഖാക്കളേ സുടാപ്പികളുടെ തല്ലുകൊണ്ട് അപ്പിയിടാനാണ് നിങ്ങളുടെയൊക്കെ യോഗം. പകൽ കൂടെ നിന്ന് ഇങ്കുലാബ് വിളിക്കുന്നവൻ രാത്രിയിൽ ഇതുപോലെ നിൻ്റെയൊക്കെ മോന്ത അടിച്ചു പൊളിക്കും’ എന്ന് ഡി.വൈ.എഫ്.ഐയുടെ പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തു. ‘പാവം സഖാവ് ഹിന്ദുവിന് മാത്രം നേരം വെളുക്കില്ല’ എന്ന് മറ്റൊരാൾ പരിതപിക്കുന്നു.
‘തീവ്രവാദി ആക്രമണം, അതാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഐ.എസ് തീവ്രവാദികൾ ചെയ്യുന്ന പോലെ നിർബന്ധിച്ച് തെറ്റുപറയിപ്പിച്ച് വീഡിയോ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതിലൂടെ സ്വന്തം കുഴി ഒന്നുകൂടി തോണ്ടി തീവ്രവാദികൾ.’ എന്ന് മറ്റൊരാൾ പ്രതികരിച്ചു. ‘മച്ചാനും മച്ചാനും അല്ലേ ? വാങ്ങിയത് കക്ഷത്തിൽ വച്ച് മുണ്ടാണ്ടിരി. അല്ലങ്കിൽ തൊള്ളായിരത്തി മൂന്നൂറ്റി മുപ്പത്തഞ്ച് എത്രയാണന്ന് കണ്ടുപിടിക്ക്’ എന്നാണ് ഒരാളുടെ ഉപദേശം.
Post Your Comments