Latest NewsKeralaNews

കല്‍പ്പറ്റയിലെ വനവാസി കുടുംബങ്ങള്‍ക്ക് മുന്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ സഹായഹസ്തം

വയനാട്ടിലെ വനവാസി കുടുംബങ്ങള്‍ക്ക് ഇനി ചോര്‍ന്നൊലിക്കാത്ത വീടുകളില്‍ ഉറങ്ങാം : സഹായഹസ്തവുമായി മുന്‍ എം.പി സുരേഷ് ഗോപി

വയനാട്: കല്‍പ്പറ്റ മുട്ടിലിലെ വനവാസി കുടുംബങ്ങള്‍ക്ക് ഇനി ചോര്‍ന്നൊലിക്കാത്ത വീടുകളില്‍ ഉറങ്ങാം. മുന്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന്, വീടുകളിലെ ചോര്‍ച്ച താത്കാലികമായി പരിഹരിക്കുന്നതിനുള്ള ടാര്‍പോളിനുകള്‍ കല്‍പ്പറ്റയിലെത്തി.

Read Also: വൈദ്യുതി നിരക്കിൽ വലിയ തോതിലുള്ള വർദ്ധനയുണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

കല്‍പ്പറ്റ മുട്ടിലിലെ 35 വനവാസി കുടുംബങ്ങളാണ് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ താമസിക്കുന്നത്. ടാര്‍പോളിനുകള്‍ ഉപയോഗിച്ച് വീട് മേഞ്ഞാല്‍ ചോര്‍ച്ചയ്ക്ക് താത്കാലിക പരിഹാരം കാണാം. എന്നാല്‍ ചിലവേറിയതിനാല്‍ ഇത്രയും ടാര്‍പോളിനുകള്‍ ആര് നല്‍കുമെന്ന് ചോദ്യം ഉയര്‍ന്നതോടെ, ബിജെപി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേഷ് ഗോപിയോട് ഇക്കാര്യം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ടാര്‍പോളിന്‍ വേണമെന്ന് സുബീഷ് ഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചത്. തുടര്‍ന്ന്, വ്യാഴാഴ്ച 35 കുടുംബങ്ങള്‍ക്ക് ആവശ്യമായ ടാര്‍പോളിന്‍ കല്‍പ്പറ്റയിലെത്തി. സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി അംഗം രഞ്ജിത്ത് കാര്‍ത്തികേയന്‍ ആണ് ടാര്‍പോളിനുകള്‍ നല്‍കിയത്. കോട്ടയത്തു നിന്നും കേരള റോഡ് സര്‍വീസിന്റെ സിറാജ് ടാര്‍പോളിനുകളാണ് കല്‍പ്പറ്റയില്‍ എത്തിച്ചു നല്‍കിയത്.

അടുത്തിടെ കല്‍പ്പറ്റയില്‍ എത്തിയ സുരേഷ് ഗോപി ഈ വനവാസി കോളനിയും സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button