തിരുവനന്തപുരം: റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത് പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ പദ്ധതിയില്ലെന്നും വ്യക്തമാക്കി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേന്ദ്രം അനുമതി തന്നില്ലെങ്കിൽ മുന്നോട്ടു പോകുന്നതിൽ തടസങ്ങളുണ്ടാകുമെന്നും ഇതാണ് മുഖ്യമന്ത്രിയും സൂചിപ്പിച്ചതെന്നും പി. രാജീവ് പറഞ്ഞു.
തത്ത്വത്തിലുള്ള അനുമതിയിൽ എന്തൊക്കെ പറ്റുമോ അതേ ഇപ്പോൾ ചെയ്യാനാകുവെന്നും ഇക്കാര്യം ആദ്യം മുതൽ പറയുന്നതാണെന്നും മന്ത്രി പറഞ്ഞു. ’മാദ്ധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാത്തതിനാലാണ്, പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടു പോകുന്നുവോ, എന്ന ചോദ്യങ്ങൾ ഉയരുന്നതിന് കാരണം.
‘തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ’: രാജ്യാന്തര വിമാനത്താവളത്തില്‍ മദ്യ ഷോപ്പ് തുറക്കുന്നു
ആധുനിക മാദ്ധ്യമ പ്രവർത്തനത്തിന്‍റെ പ്രധാന രീതി പ്രതീതി നിർമ്മാണമാണ്. പ്രതീതികൾ തുടർച്ചായി സൃഷ്ടിച്ചാൽ പ്രതീതിയേത്, യാഥാർഥ്യമേത് എന്നത് നിർമ്മിച്ചവർക്കു തന്നെ പിടികിട്ടില്ല’, മന്ത്രി പി. രാജീവ് പറഞ്ഞു.
Post Your Comments