KeralaNews

സംസ്ഥാനത്ത് 100 വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നൂറോളം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു. നിലവില്‍ 51 അപേക്ഷ ലഭിച്ചു. എട്ടു പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി. 21 അപേക്ഷകളില്‍ പരിശോധനയും തുടര്‍നടപടികളും നടക്കുന്നു.

Read Also: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

പദ്ധതി കൂടുതല്‍ സംരംഭക സൗഹൃദമാക്കുന്നതിന് ഭേദഗതി ഉത്തരവിറക്കി. ഇതു പ്രകാരം 10 ഏക്കര്‍ ഭൂമിയുള്ള സ്ഥാപനങ്ങള്‍ക്കു പുറമെ കുടുംബങ്ങള്‍ക്കും അപേക്ഷ നല്‍കാം. അഞ്ചേക്കറോ അതിലധികമോ ഭൂമിയുള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിക്കും (ബഹുനില വ്യവസായ സമുച്ചയം) അപേക്ഷിക്കാം. 30 വര്‍ഷമോ അതിലധികമോ കാലാവധിയില്‍ പാട്ടത്തിനെടുത്ത ഭൂമിയുള്ളവര്‍ക്ക് വ്യവസായ എസ്റ്റേറ്റിന് അപേക്ഷിക്കാം. സഹകരണ മേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലാണ്. ക്യാമ്പസുകളിലെ അധിക ഭൂമിയില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. 38 കോളേജുകള്‍ ഇതിനു താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button