കൊച്ചി: കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പകള്‍ക്ക് ഇടപ്പെട്ടുവെന്ന് ഇഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. എംപിയായിരുന്നപ്പോഴും ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും ഇപ്പോള്‍ മന്ത്രിയായിരിക്കുമ്പോഴും നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി ആര്‍ക്കും സമ്മര്‍ദം ചെലുത്താറില്ലെന്ന് പി രാജീവ് പറഞ്ഞു. നിയമവിരുദ്ധമായ ഒരു കാര്യത്തിനും സമ്മര്‍ദം ചെലുത്താറില്ലെന്നും അടുത്ത കുറച്ച് മാസങ്ങളില്‍ ഇത്തരത്തില്‍ പലതും വരാനിടയുണ്ടെന്നും രാജീവ് പറഞ്ഞു.
‘എംപിയായിരുന്നപ്പോഴും ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും ഇപ്പോള്‍ മന്ത്രിയായിരിക്കുമ്പോഴും നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി ആര്‍ക്കും സമ്മര്‍ദം ചെലുത്താറില്ല. ഇതിപ്പോള്‍ പുതിയ അറിവാണ്. കുറേ കാലമായി എപ്പിസോഡുകള്‍ ഇറങ്ങുകയാണ്. എന്തെന്ന് നമുക്ക് നോക്കാം. സാധാരണഗതിയില്‍ ഒരു ജില്ലവിട്ട് മറ്റൊരു ജില്ലയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഇടപെടാറില്ല. ഇനി ഇടപെട്ടാല്‍ തന്നെ ഇന്നരീതിയില്‍ വായ്പകൊടുക്കാന്‍ പറയാറില്ല. ഇവിടെയൊന്നും ഒരിക്കലും ഇടപെടാറില്ല. ഇനിയിപ്പോള്‍ കുറച്ച് മാസങ്ങള്‍ ഇങ്ങനെ പലതുംവരാനിടയുണ്ട്. അങ്ങനെ മാത്രമായി കാണേണ്ടതുള്ളൂ’ മന്ത്രി രാജീവ് പ്രതികരിച്ചു.
പിണറായി വിജയന്‍ ‘ഹിറ്റ്ലര്‍’, അതിന് തെളിവാണ് പോലീസിന്റെ നരനായാട്ട് – കെ.സി വേണുഗോപാല്‍
കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ അനുവദിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടിരുന്നതായി മുൻ സെക്രട്ടറി മൊഴി നൽകിയിരുന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്ത് പി രാജീവ് സമ്മർദം ചെലുത്തിയെന്നാണ് ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ മൊഴി നൽകിയത്.
Post Your Comments