CinemaLatest NewsIndiaNewsEntertainmentKollywoodMovie Gossips

‘മക്കൾ സെൽവൻ’ എന്ന് ആദ്യം വിളിച്ചത് ഒരു സ്വാമി: വിജയ് സേതുപതി

ചെന്നൈ: തമിഴ് സിനിമാ പ്രേക്ഷകർക്കൊപ്പം മലയാളികളുടെയും ‘മക്കൾ സെൽവൻ’ ആണ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ, ഒരു അഭിമുഖത്തിൽ, തന്നെ ആരാണ് ആദ്യമായി ‘മക്കൾ സെൽവൻ’ എന്ന് വിളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. ‘മാമനിതൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർക്കൊപ്പം ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സ്വാമിയാണ് തനിക്ക് ഇങ്ങനെയൊരു പേരിട്ടതെന്നാണ് വിജയ് സേതുപതിയുടെ വെളിപ്പെടുത്തൽ. ‘ആണ്ടിപ്പട്ടിയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. തേയിലത്തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹമപ്പോൾ. സ്വാമിയുടെ കയ്യിൽ നിന്ന് അല്പം ഭക്ഷണം ഞാനും വാങ്ങിക്കഴിച്ചു. കുറച്ച് ഭക്ഷണം ഞാൻ അദ്ദേഹത്തിനും വാരിക്കൊടുത്തു. സ്വാമി ഒരഞ്ഞൂറ് രൂപ കയ്യിൽത്തന്ന് എന്നെ അനുഗ്രഹിക്കുകയും ചെയ്തു. ആ സ്വാമിയാണ് സീനു രാമസ്വാമി’, വിജയ് സേതു പറഞ്ഞു.

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു: യുവതി അറസ്റ്റ് ചെയ്ത് പോലീസ്

അതേസമയം, ‘ജനങ്ങളുടെ മകൻ’ എന്നാണ് ‘മക്കൾ സെൽവൻ’ എന്ന വാക്കിന്റെ അർത്ഥമെന്ന് അഭിമുഖത്തിൽ വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന സംവിധായകൻ സീനു രാമസ്വാമി പറഞ്ഞു. ‘ധർമ്മദൂരൈ’ എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് ജനങ്ങളെല്ലാവരും വിജയ് സേതുപതിയെ സ്വന്തം കുടുംബാം​ഗത്തേപ്പോലെയാണ് കാണുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നതെന്നും അങ്ങനെയാണ് ‘മക്കൾ സെൽവൻ’ എന്ന പേരിലേക്ക് എത്തുന്നതെന്നും സീനു രാമസ്വാമി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button