
വയനാട്: മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണിക്കെതിരെ അധിക്ഷേപവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ. ബഷീർ എം.എൽ.എ. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ പേടിയാണെന്ന് പറഞ്ഞ ബഷീർ, സംസ്ഥാന കമ്മിറ്റിയിൽ എം.എം. മണി പോയാൽ എന്താവുമെന്നാണ് പേടിയെന്നും ചോദിച്ചു.
മുസ്ലീം ലീഗിന്റെ ജില്ലാ പ്രവർത്തക സംഗമത്തിൽ സംസാരിക്കവെയാണ് പി.കെ. ബഷീർ എം.എൽ.എയുടെ വിവാദ പ്രസ്താവന. ‘മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ പേടി. പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം.എം. മണി പോയാൽ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്റുമൊക്ക കറുപ്പല്ലേ?’ പി.കെ. ബഷീർ പറഞ്ഞു.
മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ലെന്ന് അറിയിച്ചില്ല’; യൂസഫലി ഇടപെട്ട സംഭവത്തില്‍ വിശദീകരണവുമായി നോര്‍ക്ക
മുഖ്യമന്ത്രിയുടെ ജില്ലാ പര്യാടനത്തെ പരിഹസിച്ച്, കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാൾക്ക് പോലും നടക്കാൻ പറ്റിയിട്ടില്ലെന്നും ബഷീർ പറഞ്ഞു. ഇപ്പോൾ ഓരോ ദിവസവും വെളിപ്പെടുത്തലുകൾ വർദ്ധിക്കുകയാണെന്നും ഓരോ ദിവസം വെളിപ്പെടുത്തുമ്പോഴും സംസ്ഥാനത്ത് കോവിഡിന്റെ എണ്ണം കൂടുകയാണെന്നും പി.കെ. ബഷീർ കൂട്ടിച്ചേർത്തു.
Post Your Comments