തിരുവനന്തപുരം: വിദേശത്ത് മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ലോക കേരളസഭയുടെ ഓപ്പണ്‍ ഫോറത്തില്‍ യുവാവ് സഹായം ആവശ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി നോര്‍ക്ക റൂട്ട്‌സ്. മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്‍പ്പെടെ ആരുമില്ലെന്ന കാര്യം അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നില്ലെന്ന് നോര്‍ക്ക ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇത്തരത്തില്‍ അറിയിക്കുന്ന പക്ഷം ബന്ധപ്പെട്ട രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകളുമായോ, സന്നദ്ധസംഘടനകളുമായോ ബന്ധപ്പെട്ട് മൃതദേഹം വിട്ടുകിട്ടുന്നതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കാറുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് വിശദീകരണ കുറിപ്പില്‍ പറയുന്നു.
ലോക കേരളസഭയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ച എബിന്, പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി എം.എ. യൂസഫലി സഹായം വാഗ്ദാനം ചെയ്തിരുന്നു. മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടില്‍ എത്തിക്കാമെന്നാണ് അദ്ദേഹം വാക്ക് നല്‍കിയത്. തുടർന്ന്, ലോക കേരള സഭ വേദിയില്‍ വച്ചുതന്നെ നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ കൂടിയായ യൂസഫലി നേരിട്ട് സൗദിയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടുകയായിരുന്നു.
നോര്‍ക്ക റൂട്ട്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
സ്‌ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളറിയാം
‘സൗദിയിലെ ഖമീസ് മുഷൈത്തില്‍ അപകടത്തില്‍ മരിച്ച തിരുവനന്തപുരം കരകുളം ചെക്കക്കോണം ബാബു സദനത്തില്‍ ബാബുവിന്റെ (46) ഭൗതികശരീരം ഇന്ന് രാത്രി നാട്ടിലെത്തുകയാണ്.
ബന്ധുക്കള്‍ ജൂണ്‍ 13ന് നോര്‍ക്കയില്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ തുടര്‍ന്നു വന്ന നടപടികള്‍ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ ഡോ.എം.എ.യൂസഫലിയുടെ ഇടപെടലോടെ കൂടുതല്‍ വേഗത്തിലായി. ജീവകാരുണ്യരംഗത്ത് അദ്ദേഹത്തിന്റെ സാന്ത്വനസ്പര്‍ശം ഒരിക്കല്‍ കൂടി കേരളത്തിന്റെ മനംകുളിര്‍പ്പിച്ചിരിക്കുന്നുവെന്ന് നിശ്ചമായും പറയാം.
ലോകകേരള സഭയുടെ ഭാഗമായി ജൂണ്‍ 17ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ ബാബുവിന്റെ മകന്‍ എബിന്‍ നേരിട്ട് നടത്തിയ സഹായാഭ്യര്‍ഥന ഏറ്റെടുത്തുകൊണ്ട് വേദിയില്‍ വച്ചു തന്നെ സൗദിയിലെ തന്റെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഡോ.യൂസഫലിയുടെ നടപടി മനുഷ്യസ്‌നേഹികളുടെ മുക്തകണ്ഠ പ്രശംസയാണ് നേടിയത്.
ഖമിസ് മുഷൈത്തില്‍ ജൂണ്‍ ഒമ്പതിനുണ്ടായ അപകടത്തില്‍ ബാബു മരിച്ചതായാണ് നാട്ടില്‍ വിവരം ലഭിച്ചത്. അച്ഛന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് ജൂണ്‍ 13ന് നോര്‍ക്ക റൂട്ട്‌സില്‍ അപേക്ഷ നല്‍കിയ വിവരവും ഇതേ തുടര്‍ന്ന് സൗദി എംബസി അധികൃതര്‍ തന്നെ വിളിച്ച വിവരവും ഓപ്പണ്‍ ഫോറത്തില്‍ എബിന്‍ അറിയിച്ചിരുന്നു. തയ്ക്കാട് നോര്‍ക്ക സെന്ററില്‍ 13ന് ലഭിച്ച അപേക്ഷ അന്നു തന്നെ നോര്‍ക്ക വകുപ്പിന് കൈമാറിയിരുന്നു-(ഫയല്‍ നമ്പര്‍: നം.5054/സി.സി.ജി/2022/റൂട്ട്‌സ്).
അന്നേ ദിവസം തന്നെ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് നോര്‍ക്ക വകുപ്പില്‍ നിന്നും വിവരം കൈമാറി. എംബസിയുടെ അന്വേഷണത്തില്‍ സ്‌പോണ്‍സറില്‍ നിന്നു വിട്ടുപോയതിനാല്‍ അനധികൃതമായിട്ടാണ് ബാബു സൗദിയില്‍ കഴിഞ്ഞിരുന്നത് എന്നും വ്യക്തമായി. ബാബുവിന്റെ അപകടമരണത്തില്‍ സൗദിപോലീസിന്റെ അന്വേഷണവും നടന്നുവരികയാണ്. സ്‌പോണ്‍സറില്‍ നിന്നും വിട്ടുപോയതിനെ തുടര്‍ന്നുളള അനധികൃത താമസ്സമായതുകൊണ്ടും അപകടമരണമായതുകൊണ്ടുമാണ് മൃതദേഹം വിട്ടുകിട്ടുന്നതില്‍ കാലതാമസമുണ്ടായത്.
ചൂട് ഉയരുന്നു: ബഹ്‌റൈനിൽ ജൂലൈ 1 മുതൽ ഉച്ചവിശ്രമം ആരംഭിക്കും
ഇത്തരം സാഹചര്യത്തില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനു അത് നാട്ടിലെത്തിക്കുന്നതിനും പോലീസ് ക്ലിയറന്‍സ്, മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ്ങ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് (ആവശ്യമെങ്കില്‍) തുടങ്ങിയ നടപടക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് നോര്‍ക്ക റൂട്ട് വൈസ് ചെയര്‍മാന്‍ കൂടിയായ എം.എ യൂസഫലി നേരിട്ട് സൗദിയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ലോക കേരള സഭ വേദിയില്‍ വച്ചുതന്നെ ബന്ധപ്പെട്ടത്.
മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്‍പ്പെടെ ആരുമില്ല എന്ന കാര്യവും അപേക്ഷയിലും സൂചിപ്പിച്ചിരുന്നില്ല. ഇത്തരത്തില്‍ സൂചിപ്പിക്കുകയോ അറിയിക്കുകയോ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട രാജ്യങ്ങളിലെ മലയാളി അസ്സോസിയേഷനുകളുമായോ, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടോ മൃതദേഹം വിട്ടുകിട്ടുന്നതിനുവേണ്ട എല്ലാ നടപടികള്‍ക്കും നോര്‍ക്കാ റൂട്ട്‌സ് സ്വീകരിക്കാറുണ്ട്. അതിനുള്ള കുറ്റമറ്റ സംവിധാങ്ങള്‍ നോര്‍ക്കയ്ക്കുണ്ട്.
അടിയന്തിര ചികിത്സയ്ക്കായ് എത്തുന്നവര്‍ക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും നോര്‍ക്കാ റൂട്ട്‌ലിന്റെ സൗജന്യം ആംബുലന്‍സ് സേവനവും നിലവിലുണ്ട്. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും മാംഗളൂര്‍, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലും അംബുലന്‍സ് സേവനം ലഭ്യമാണ്.
പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ലക്ഷ്യമിട്ടാണ് ലോകകേരള സഭയില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്. അവിടെ എത്തിയ എബിനും അദ്ദേഹത്തിന്റെ ആവശ്യം ഏറ്റവും വേഗത്തില്‍ ഏറ്റെടുത്ത് നടപ്പാക്കിയ ഡോ.എം.എ..യൂസഫലിക്കും ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.’
Post Your Comments