ഹിന്ദു രാഷ്ട്രം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) സ്ഥാപിച്ചത് കേശവ് ബലിറാം ഹെഡ്‌ഗേവാർ ആണ്. അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനമാണിന്ന്.
ഡോക്ടർജി എന്ന വിളിപ്പേരിലുള്ള ഹെഡ്ഗേവാറിനെക്കുറിച്ചറിയേണ്ട ചില കാര്യങ്ങൾ:
1889 ഏപ്രിൽ 1 നു നിസാമാബാദ് ജില്ലയിലെ ബോധൻ താലൂകിലെ കുന്തകുർതി എന്ന വില്ലേജിലെ ഒരു മാഹാരാഷ്ട്രിയൻ ദേശസ്ഥബ്രാഹ്മണ വിഭാഗത്തിലാണ് ഹെഡ്ഗേവാർ ജനിച്ചത്. ഹെഡ്‌ഗേവാറിന് പതിമൂന്ന് വയസ്സുള്ളപ്പോൾ, 1902-ലെ പകർച്ചവ്യാധി ബാധിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കൾ മരിച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിനു ശേഷം നാഗ്പ്പൂരിൽ എത്തിയ ഹെഡ്ഗെവാർ ബാല ഗംഗാധര തിലകൻറെ പ്രവർത്തനങ്ങളിൽ കൂടുതൽ ആകൃഷ്ടനാകുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്, രാഷ്ട്രീയ മണ്ഡൽ ഇവയുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ വ്യാപൃതനാകുകയും ചെയ്തു. തിലകന്റെ മരണശേഷം ഗാന്ധിജിയുടെ കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തപ്പെട്ടുവെങ്കിലും നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തിനൊപ്പം നടത്താനുള്ള മഹാത്മാഗാന്ധിയുടെ തീരുമാനത്തെ അദ്ദേഹം എതിർത്തിരുന്നു. സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ ഗാന്ധിജിക്കൊപ്പം നടത്തിയ ഇദ്ദേഹം 1921 ആഗസ്റ്റ് 19 മുതൽ 1922 ജൂലായ് 12 വരെ ജയിലിൽ അടക്കപ്പെട്ടു
read also:ജൂൺ 21: വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ചില രസകരമായ വസ്തുതകൾ അറിയാം
ഹൈന്ദവ സമൂഹത്തെ സാംസ്കാരികവും ആത്മീയവുമായ പുനരുജ്ജീവനത്തിനായി സംഘടിപ്പിക്കുകയും ഏകീകൃത ഇന്ത്യയ്ക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരു ഉപകരണമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസ് അദ്ദേഹം സ്ഥാപിച്ചത്. 1925 സെപ്റ്റംബർ 27 വിജയ ദശമി ദിവസമാണ് ആർഎസ്എസ് അദ്ദേഹം രൂപീകരിച്ചത്. ആളുകൾക്ക് എല്ലാ ദിവസവും ഒരു മണിക്കൂർ ഒത്തുകൂടാനും ശാരീരികവും മാനസികവും ആയ വികാസം നേടാനും അദ്ദേഹം ശാഖ എന്ന കാര്യപദ്ധതി ആവിഷ്കരിച്ച ഇദ്ദേഹം 1930-ൽ നിസ്സഹകരണ പ്രസ്ഥാനവും ആരംഭിച്ചു. 1940 ജൂൺ 21 ന് രാവിലെ നാഗ്പൂരിൽ വെച്ച് അദ്ദേഹം അന്തരിച്ചു.
Post Your Comments