ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

പുതിയ ചിത്രത്തിന്റെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാർക്ക് കൈമാറി സുരേഷ് ​ഗോപി

കൊച്ചി: വീണ്ടും വാക്ക് പാലിച്ച് നടൻ സുരേഷ് ​ഗോപി. പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് സുരേഷ് ഗോപി വീണ്ടും പാലിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ സംഘടനയ്ക്ക് കൈമാറി. സുരേഷ് ​ഗോപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ പ്രതിനിധിയായ, സംവിധായകൻ നാദിർഷക്കാണ് സുരേഷ് ​ഗോപി ചെക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിരവധി പേരാണ് സുരേഷ് ഗോപിയ്ക്ക് അഭിനന്ദനങ്ങളും ആശംസയുമായി രം​ഗത്തെത്തിയിട്ടുള്ളത്.

‘യൂസഫലി കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കണം’: യൂസഫലി പറഞ്ഞാൽ കോൺഗ്രസ് നിലപാട് മാറ്റില്ലെന്ന് കെ മുരളീധരൻ

ഇക്കഴിഞ്ഞ ഓണക്കാലത്താണ് മിമിക്രി കലാകാരന്മാർക്ക് തന്റെ സിനിമകളുടെ പ്രതിഫലത്തിൽ നിന്നും സഹായം നൽകുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. നേരത്തെ ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിന്റെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ സുരേഷ് ​ഗോപി മിമിക്രി കലാകാരന്മാർക്ക് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button