
തിരുവല്ല: പുഷ്പഗിരി റെയിൽവേ ക്രോസിന് സമീപം വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുക്കൂട്ടുതറ മരുതി മൂട്ടിൽ വീട്ടിൽ എം.കെ ദിവാകരൻ (60) ആണ് മരിച്ചത്.
Read Also : അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചു: 35 വാട്സാപ് ഗ്രൂപ്പുകൾ നിരോധിച്ചതായി കേന്ദ്രം
ഇന്ന് വൈകുന്നേരം ഏഴോടെ റെയിൽവേ ട്രാക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു. തിരുവല്ല പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം, മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments