Latest NewsKeralaNews

രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നത് സംഘപരിവാർ വേട്ടയാടൽ: ഫെയ്സ് ബുക്ക് കുറിപ്പുമായി ഷാഫി പറമ്പിൽ

സംഘപരിവാർ അനുഭാവികളുടെയും അവരുടെ ഒക്കെ ചെങ്ങായിമാരുടെയും കാര്യം വരുമ്പോൾ ഒച്ചിന്റെ വേഗത്തിലാകുന്നത് യാദൃശ്ചികമല്ല.

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌ ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ. അന്വേഷണം കോൺഗ്രസ്സിനെതിരെയാണെങ്കിൽ കടുക് മണി വലിപ്പത്തിൽ സത്യമില്ലെങ്കിൽ പോലും 5G വേഗത്തിൽ ആകുന്ന ഏജൻസികൾ, സംഘപരിവാർ അനുഭാവികളുടെയും അവരുടെ ഒക്കെ ചെങ്ങായിമാരുടെയും കാര്യം വരുമ്പോൾ ഒച്ചിന്റെ വേഗത്തിലാകുന്നത് യാദൃശ്ചികമല്ലെന്നും ഷാഫി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നാഷണൽ ഹെറാൾഡ് കേസിൽ സത്യത്തിന്റെ കണിക പോലുമില്ലെന്ന് റിപ്പോർട്ട് കൊടുത്ത ഇ.ഡി ഡയറക്ടറെ തൽസ്ഥാനത്തു നിന്ന് തെറിപ്പിച്ച്, ആർ.എസ്.എസ് വിധേയനെ അന്വേഷണ ചുമതല ഏല്പ്പിച്ചിട്ടും രാഹുൽ ഗാന്ധിക്കെതിരെ ഒരു എഫ്.ഐ.ആർ പോലും ഇടാൻ കഴിയാത്തൊരു കേസിൽ, അയാളെ നാല് ദിവസം ചോദ്യം ചെയ്യുന്നതിന് ഒറ്റ കാരണമേയൊള്ളു അയാൾ കലർപ്പില്ലാത്ത ആർ.എസ്.എസ് വിരുദ്ധനാണ്.

Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ

അന്വേഷണം കോൺഗ്രസ്സിനെതിരെയാണെങ്കിൽ കടുക് മണി വലിപ്പത്തിൽ സത്യമില്ലെങ്കിൽ പോലും 5G വേഗത്തിൽ ആകുന്ന ഏജൻസികൾ, സംഘപരിവാർ അനുഭാവികളുടെയും അവരുടെ ഒക്കെ ചെങ്ങായിമാരുടെയും കാര്യം വരുമ്പോൾ ഒച്ചിന്റെ വേഗത്തിലാകുന്നത് യാദൃശ്ചികമല്ല.

രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന സംഘപരിവാർ വേട്ടയാടലിലും, എ.ഐ.സി.സി ആസ്ഥാനത്ത് കെ.സി വേണുഗോപാൽ എം.പി അടക്കമുള്ള സീനിയർ നേതാക്കന്മാർക്കും, മുഖ്യമന്ത്രിമാർക്കും, കേരളത്തിൽ നിന്നുള്ള എം.പി മാർക്കും, യൂത്ത് കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് അടക്കമുള്ളവർക്കുമെതിരെ നടന്ന മോദി – ഷാ പോലീസിന്റെ അതിക്രമത്തിനുമെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button