
തിരൂർ: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൊന്നാനി നടുവിലെ വീട്ടിൽ ശ്രീനിവാസനെയാണ് (51) കോടതി ശിക്ഷിച്ചത്.
Read Also : അഗ്നിപഥ് വിരുദ്ധ കലാപം ആസൂത്രിതം : കേന്ദ്ര റിപ്പോര്‍ട്ട്
2018-ലാണ് കേസിനാസ്പദമായ സംഭവം. പൊന്നാനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി.ആർ. ദിനേശാണ് ശിക്ഷ വിധിച്ചത്.
പൊന്നാനി പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന പി.ജി. അനൂപ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ മാജിദ അബ്ദുൽ മജീദ്, അയിഷ പി. ജമാൽ എന്നിവർ ഹാജരായി.
Post Your Comments