
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ ആരംഭിച്ച കലാപത്തിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് സാധാരണക്കാര്‍ റെയില്‍വേയ്ക്കാണ്.
Read Also: അഗ്നിപഥ്: ‘അനന്തരഫലം നേരിടേണ്ടി വരും, അശ്രദ്ധമായ തീരുമാനം’ – പ്രധാനമന്ത്രി മോദിക്കെതിരെ ഒവൈസി
ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന മേഖലയിലെ സംഘര്‍ഷത്തില്‍ ട്രെയിനുകളും സ്റ്റേഷനും റെയില്‍പാളങ്ങളും തകര്‍ത്തുകൊണ്ടുള്ള നീക്കങ്ങള്‍ ആസൂത്രിതമാണെന്നാണ് കണ്ടെത്തല്‍. സെക്കന്ദരാബാദില്‍ മാത്രം 20 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. മറ്റ് സ്റ്റേഷനുകളിലെ വിവരം ഉടന്‍ പുറത്തുവിടുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ബിഹാറിലെ ആക്രമണത്തില്‍ റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ അടിച്ചുതകര്‍ത്തവര്‍ 3 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്.
Post Your Comments