ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മളാണ് അവിടെ രാജാവ്, സിനിമയാണെങ്കില്‍ പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം’ 

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി സുരേഷ്. ‘ജമ്നപ്യാരി’ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്കെത്തിയത്. സിനിമയോടൊപ്പം സോഷ്യല്‍ മീഡിയയിലും ഗായത്രി സജീവമാണ്. വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ പ്രതികരണം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ വളരെ വേഗത്തിലാണ് ചർച്ചയാകുന്നത്.

ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമ ഇല്ലെങ്കിലും താന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ടെന്ന് ഗായത്രി പറയുന്നു.

ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ;

വിമാന ഇന്ധനത്തിന് വില കുതിച്ചുയര്‍ന്നു, ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍

‘സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റ് ചെയ്യും യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള്‍ ആണ് അവിടെ രാജാവ്. നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കില്‍ നമ്മുക്ക് ലോക പ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള്‍ കാത്ത് നില്‍ക്കണം. പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം. ഇന്റീമേറ്റ് സീന്‍ ചെയ്യണം. തന്റെ വാല്യൂസ് കളഞ്ഞ് ഒന്നിഞ്ഞും താന്‍ തയ്യാറല്ല. ഒരുപാട് പേര്‍ കോംപ്രമൈസിന് തയ്യാറാണോയെന്ന് ചോദിക്കാറുണ്ട്. അതിനൊന്നും ഞാന്‍ തയ്യാറല്ല,’ ഗായത്രി പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button