Latest NewsKeralaNews

വിമാനത്തിലെ പ്രതിഷേധം: പ്രത്യേക അന്വേഷണ സംഘം ഇന്ന് യോ​ഗം ചേരും

 

 

കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം യോ​ഗം ചേരും. ഇന്ന് എറണാകുളത്ത് വച്ചാണ് യോഗം ചേരുക.
അന്വേഷണവുമായി ബന്ധപ്പെട്ട്, ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന്  വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ  വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു.

കേസിലെ ഗൂഢാലോചന ഉൾപ്പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന് ഡി.ജി.പി  നിർദ്ദേശം നല്‍കിയിട്ടുള്ളത്.

അതേസമയം, കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പോലീസ് ഇന്ന് ലുക്കൗട്ട്  നോട്ടീസ് പുറപ്പെടുവിക്കുമെന്നും അറിയിച്ചു.
ഇതോടൊപ്പം, അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button