PalakkadKeralaNattuvarthaLatest NewsNews

‘യുവതിയുടെ കുളിമുറിയിൽ രാത്രി വെളിച്ചം കണ്ടപ്പോൾ നോക്കാൻ പോയത്’: ഒളിക്യാമറ വെച്ച സി.പി.എം നേതാവ് ഷാജഹാന്റെ മൊഴി

പാലക്കാട്: സി.പി.എം പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ മുൻ ബ്രാഞ്ച് സെക്രട്ടറി ആയ ഷാജഹാനെ പൊലീസ് പിടികൂടി. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നാണ് ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. യുവതിയുടെ കുളിമുറിയിൽ രാത്രി വെളിച്ചം കണ്ടപ്പോൾ അത് നോക്കാൻ മൊബൈൽ ഫോണുമായി പോയതാണെന്നായിരുന്നു ഷാജഹാൻ ആദ്യം പറഞ്ഞത്. മൊബൈലിൽ ഇയാൾ ദൃശ്യം
പകർത്തിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോൾ ഷാജഹാൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. ഓടിപ്പോയത് ആരാണെന്ന് യുവതിക്ക് മനസിലായില്ല. സംഭവത്തെ കുറിച്ച് പറയാൻ യുവതി ഷാജഹാന്റെ ഫോണിലേക്ക് വിളിച്ചു. ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയമുണർന്നത്. ഇതോടെ കുളിമുറിയിൽ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമാവുകയായിരുന്നു.

Also Read:‘രജിത് കുമാറിനേക്കാൾ തരംതാഴ്ന്ന് ലക്ഷ്മി പ്രിയ, ടോക്സിക് സ്ത്രീ’: താരത്തിനെതിരെ ദിയ സന

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. സി.പി.എം അനുഭാവികളായ കുടുംബം പാർട്ടിയെ വിവരമറിയിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കി. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്. സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടിയും സ്വീകരിച്ചു. സി.പി.എം കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button