Latest NewsKeralaCinemaMollywoodNewsEntertainment

‘രജിത് കുമാറിനേക്കാൾ തരംതാഴ്ന്ന് ലക്ഷ്മി പ്രിയ, ടോക്സിക് സ്ത്രീ’: താരത്തിനെതിരെ ദിയ സന

'മനക്കട്ടി ഇല്ലാത്തവർക്ക് പ്രശ്നങ്ങൾ ഉണ്ടാകും, അത് ചികിത്സിച്ച് നേരെ ആക്കണം': ലക്ഷ്മി പ്രിയയ്‌ക്കെതിരെ ദിയ സന

ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥിയായ ലക്ഷ്മി പ്രിയയെ വിമർശിച്ച് ആക്ടിവിസ്റ്റ് ദിയ സന. കഴിഞ്ഞ ദിവസം ലക്ഷ്മി റിയാസിന്റെ സംസാരശൈലിയെ പരിഹസിച്ചിരുന്നു. വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ലക്ഷ്മി പ്രിയ സംസാരിച്ചത്. ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഇപ്പോഴിതാ ലക്ഷ്മിപ്രിയയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബിഗ് ബോസ് താരം ദിയ സന രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ലക്ഷ്മി പ്രിയ ടോക്സിക് ആണെന്ന് ദിയ സന പറയുന്നു. ഇവർ ‘നിന്നെപ്പോലെ ഉള്ള’ എന്ന് പറഞ്ഞു അധിക്ഷേപിക്കുന്നത് ലോകത്തിലെ മുഴുവൻ മൈനോരിറ്റി മനുഷ്യരെ ആണെന്ന് ദിയ സന ചൂണ്ടിക്കാട്ടുന്നു. റിയാസിനെ പ്രകോപിപ്പിക്കുന്നതിനിടെ ലക്ഷ്മി പ്രിയ റിയാസിന്റെ സംസാരരീതി ജന്മനായുള്ള തകരാർ ആണെന്ന് പറഞ്ഞിരുന്നു. വാ തുറക്കുന്തോറും ലക്ഷ്മി പ്രിയ എത്ര വൃത്തികെട്ട സ്ത്രീയാണെന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം.

‘ആരാണ് ഈ സ്ത്രീക്ക് തോന്ന്യവാസം പറയാൻ ലൈസൻസ് കൊടുത്തത്? സമൂഹത്തിന്റെ പ്രതിനിധി എന്നൊക്കെ പറഞ്ഞ് സീസൺ 2 വിലെ രജിത് കുമാറിന്റെ അശാസ്ത്രീയതയെക്കാളും ഒക്കെ അപ്പുറത്തേക്ക് ഒരു മനുഷ്യൻ എങ്ങനെ തരം താഴാം എന്ന് കാണിച്ചു തരുന്നുണ്ട്. ഇവിടത്തെ മനുഷ്യർ പ്രതികരിക്കും. ഇത് ജനാധിപത്യ രാജ്യമാണ്, അഭിപ്രായ സ്വാതന്ത്ര്യം എന്നത് എന്തും കാണിച്ചു കൂട്ടാനുള്ള ലൈസൻസ് അല്ല. ആ വീട്ടിൽ 2 മാസം അടച്ചു മൂടി കിടന്നാൽ മനക്കട്ടി ഇല്ലാത്തവർക്ക് ഇത്തിരി പ്രശ്നങ്ങൾ ഉണ്ടാകും. അത് ചികിത്സിച്ച് നേരെ ആക്കണം, അല്ലാതെ ഇമ്മാതിരി ടോക്സിസിറ്റി വാരി വിതറാൻ അനുവദിക്കരുത്’, ദിയ സന ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button