ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

തമിഴ് നടന്‍ സമ്പത്ത് റാം നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷവുമായി ബാദുഷ

കൊച്ചി: തമിഴ് നടന്‍ സമ്പത്ത് റാമിനെ നായകനാക്കി സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന മലയാളം ചിത്രത്തിൽ പ്രശസ്ത നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ ഡോ. എൻ.എം. ബാദുഷ സുപ്രധാന വേഷത്തിൽ എത്തുന്നു. ജീവന്‍ ടി.വി. ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായ ആണ് ഈ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരികയാണ്. 72 ഫിലിംസിന്റെ ബാനറില്‍ ഷമീം സുലൈമാനാണ് ചിത്രം നിര്‍മിക്കുന്നത്. ബി.വി. അരുണ്‍ കുമാറാണ് പ്രോജക്റ്റ് ഡിസൈനര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ ഭാഗമാകുന്ന ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.

ദേശീയ അവാര്‍ഡിനായി പരിഗണിച്ച ‘ക്രയോണ്‍സ്’, ‘താങ്ക്യു വെരിമച്ച്’, റിലീസിങ്ങിനൊരുങ്ങുന്ന ‘ഹന്ന’ എന്നീ ചിത്രങ്ങളാണ് നേരത്തെ സജിന്‍ലാൽ സംവിധാനം ചെയ്ത ചിത്രങ്ങൾ. ‘ഗാങ്‌സ്റ്റര്‍ ഓഫ് ഫൂലന്‍’, ബിഗ് ബജറ്റ് ചിത്രമായ ‘തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍’ എന്നിവയാണ് സജിന്‍ ലാലിന്റെ പുതിയ പ്രോജക്റ്റുകള്‍. വാർത്ത പ്രചരണം : പി ശിവപ്രസാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button