Latest NewsKeralaNews

അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, സഖാവേ മുന്നോട്ട്! വീണാ ജോര്‍ജ്

നുണപ്രചരണങ്ങളില്‍ തളരുന്ന ആളല്ല സഖാവ് പിണറായി വിജയന്‍

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തൽ സ്വപ്ന സുരേഷ് നടത്തിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനങ്ങളും അക്രമാസക്തമായി. ഇപ്പോഴിതാ, മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജ്.

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണ് പിണറായി വിജയന്റേത് എന്നും വീണാ ജോര്‍ജ് പറയുന്നു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് ആരോ​ഗ്യ മന്ത്രി പിന്തുണ അറിയിച്ചത്.

read also: വിമാനത്തിനകത്ത് യാത്രക്കാരെ ആക്രമിച്ച എൽ.ഡി.എഫ് കൺവീനർക്കെതിരെ കേസെടുക്കണം

കുറിപ്പിന്റെ പൂര്‍ണരൂപം

പരിഹാസ്യമായ കെട്ടുകഥകളും ആരോപണ ശ്രമങ്ങളും സ്വയം തകര്‍ന്നടിഞ്ഞപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ തിരക്കഥാ നാടകങ്ങള്‍ തയ്യാറാക്കാന്‍ ഒന്നരവര്‍ഷത്തിലേറെ വേണ്ടിവന്നു. കേരളത്തിലെ ജനങ്ങള്‍ ആദ്യമേ തള്ളിക്കളഞ്ഞ ആരോപണങ്ങളാണിത്.

ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും അത് നടത്തണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് സ. പിണറായി വിജയന്‍. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണത്.

നുണപ്രചരണങ്ങളില്‍ തളരുന്ന ആളല്ല സഖാവ് പിണറായി വിജയന്‍ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇനിയും അങ്ങനെ തന്നെ. സഖാവേ മുന്നോട്ട്!!

shortlink

Related Articles

Post Your Comments

Related Articles


Back to top button