Latest NewsKeralaNews

രാജ്ഭവനിലേക്ക് നടക്കാനിരിക്കുന്ന മാര്‍ച്ചുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല: കേരള മുസ്‌ലിം ജമാ അത്ത്

ഇത്തരം പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുത്.

കോഴിക്കോട്: സമസ്‌തയ്ക്ക് പിന്നാലെ, ചൊവ്വാഴ്ച രാജ്ഭവനിലേക്ക് നടക്കുമെന്ന് പറയുന്ന മാര്‍ച്ചുമായി യാതൊരു ബന്ധവുമില്ലെന്ന് കേരള മുസ്‌ലിം ജമാ അത്ത്. രാജ്ഭവൻ മാര്‍ച്ചില്‍ കേരള മുസ്‌ലിം ജമാ അത്ത് പങ്കെടുക്കുമെന്ന പ്രചരണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം പ്രചരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും സംഘടന അറിയിച്ചു.

‘തിരുവനന്തപുരം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ചില തല്‍പരകക്ഷികള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചാരണം നടത്തുന്നുണ്ട്. ഇതില്‍ കേരള മുസ്ലിം ജമാഅത് പങ്കെടുക്കുന്നുവെന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുത്’- കേരള മുസ്‌ലിം ജമാ അത്ത് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി

അതേസമയം, നാളെ നടക്കാനിരിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വ്യക്തമാക്കിയിരുന്നു. സമസ്തയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയാണ് മുസ്ലിം കോഓഡിനേഷന്‍ എന്ന പേരില്‍ നാളെ നടക്കാനിരിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചെന്നും ഇത്തരം പരിപാടികള്‍ക്ക് സംഘടനയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും സമസ്‌ത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button