
ദില്ലി: ഒരുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി പിടിയിൽ. സൗത്ത് ദില്ലിയിലാണ് സംഭവം. പൂജ പട്നി എന്ന സ്ത്രീയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഇവരെ വീട്ടിലെത്തി പൊലീസ് അവരെ അറസ്റ്റ് ചെയ്തു.
താൻ വിവാഹിതയായിട്ട് ഏഴ് വർഷമായെങ്കിലും കുട്ടികളില്ലെന്നും പട്നി പറഞ്ഞു. ഗർഭിണിയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞ അവർ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിക്കണമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോകുകയും പിറ്റേന്ന് പെൺകുഞ്ഞിനെയും കൊണ്ട് തിരിച്ചെത്തുകയായിരുന്നുവെന്നും മൊഴി നൽകി. ഭര്‍ത്താവിനെ കാണിക്കാൻ പൂജ സഫ്ദർജംഗ് ആശുപത്രിയിൽ പോയി, ഒരു ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
നവജാതശിശുവിന്റെ മാതാപിതാക്കൾ കുഞ്ഞിനെ കാൺമാനില്ലെന്നു പൊലീസിൽ അറിയിച്ചതിനെ തുടര്‍ന്ന് നാല് മണിക്കൂറോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്ന സംഭവം നടന്നത്.
ആശുപത്രിയിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ, ഒരു സ്ത്രീ രോഗികളോട് സംസാരിക്കുന്നതും പിന്നീട് ഒരു കുഞ്ഞിനൊപ്പം പോകുന്നതും കണ്ടു. എയിംസ് മെട്രോ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയ സ്ത്രീ പിന്നീട് വിവിധ ദിശകളിലേക്ക് സഞ്ചരിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കാൻ ശ്രമിസിച്ചിരുന്നു. സൗത്ത് ദില്ലിയിലെ മാൽവിയ നഗറിലെ ഗുല്ലക് വാലി ഗാലിയിൽ സ്ത്രീയെ ഇറക്കിയത് താനാണെന്ന് ഒരു ഡ്രൈവർ സ്ഥിരീകരികച്ചതാണ് യുവതിയെ പിടികൂടാൻ സഹായകമായത്.
Post Your Comments