തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരായി വിമാനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും അതേത്തുടർന്ന്, കെ.പി.സി.സി ആസ്ഥാനം അക്രമിക്കപ്പെട്ടത് ഉൾപ്പെടെയുള്ള സംഘർഷങ്ങളിലും പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്ത്.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പക്ഷെ, അത് മര്യാദയുടെ അതിരുകൾ ഭേദിച്ചുകൊണ്ടാകരുതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. നാടിനെ കലാപഭൂമി ആക്കിമാറ്റരുതെന്നും സംയമനം പാലിക്കാൻ നേതാക്കള്‍ അണികളെ സജ്ജരാക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഅഭ്യർത്ഥിച്ചു.
ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ദയവു ചെയ്ത് നമ്മുടെ നാടിനെ കലാപഭൂമി ആക്കിമാറ്റരുത്. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷെ അത് മര്യാദയുടെ അതിരുകൾ ഭേദിച്ചുകൊണ്ടാകരുത്. സംയമനം പാലിക്കുവാൻ എല്ലാവരും തയ്യാറാവണം…നേതാക്കൾ അതിനു അണികളെ സജ്ജരാക്കണം… അപേക്ഷയാണ്…
Post Your Comments