ഡല്‍ഹി: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കബളിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് നടത്തിയ ഓട്ടം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് പൊലീസിനെ വെട്ടിച്ച് ഓടിയത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പ്രതിഷേധങ്ങൾക്കിടെ കാറില്‍ നിന്നും വിളിച്ചിറക്കി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, ശ്രീനിവാസ് പൊലീസിനെ വെട്ടിച്ച് ഓടിയത്.
അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസിൽ ഇ.ഡി. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ച്, പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കുഴഞ്ഞു വീണു. ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ഉൾപ്പെടയുള്ള നിരവധി കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Video of @srinivasiyc ???
When Delhi Police went to arrest Indian Youth Congress President Srinivas BV, he ran away? pic.twitter.com/uAic6dGcVJ
— Rijul (@RijulJK) June 13, 2022
Post Your Comments