CricketLatest NewsNewsSports

ഐപിഎല്‍ സംപ്രേഷണാവകാശം: ആമസോണ്‍ പിന്മാറി, നാല് പ്രമുഖർ രംഗത്ത്

മുംബൈ: ഇന്ത്യ പ്രീമിയർ ലീഗിന്റെ സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ലേലത്തിൽ നിന്ന് ഒടിടി ഭീമന്മാരായ ആമസോണ്‍ പിന്മാറി. സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ടെക്നിക്കല്‍ ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നലെ ആയിരുന്നു. വരും ദിവസങ്ങളിൽ (12,13) ഇ-ലേലം നടത്താനാണ് ബിസിസിഐ നീക്കം. ആമസോണ്‍ പിന്മാറിയതോടെ നാലു പ്രമുഖരാണ് പ്രധാനമായും മത്സരരംഗത്തുള്ളതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്‍ മത്സരങ്ങളുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള(2023-2027) ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണ അവകാശം സ്വന്തമാക്കാനായാണ് കമ്പനികള്‍ മത്സരിക്കുന്നത്. നിലവില്‍ 74 മത്സരങ്ങളാണ് ഒരു സീസണില്‍ ഉണ്ടാവുകയെങ്കിലും അവസാന രണ്ടുവര്‍ഷം ഇത് 94 മത്സരങ്ങളായി ഉയരാം. പ്രധാനമായും നാല് വിഭാഗങ്ങളിലായാണ് സംപ്രേഷണവകാശം വില്‍ക്കുന്നത്.

എ വിഭാഗത്തില്‍ ഇന്ത്യയിലെ ടെലിവിഷന്‍ സംപ്രേഷണവകാശമാണ് വില്‍ക്കുന്നത്. ബി വിഭാഗത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഡിജിറ്റല്‍ സംപ്രേഷണവകാശമാണുള്ളത്. സി വിഭാഗത്തില്‍ തെരഞ്ഞെടുത്ത 18 മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണവകാശമാണ് ഉണ്ടാവുക. ഡി വിഭാഗത്തില്‍ ഇന്ത്യക്ക് പുറത്തെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണവകാശമുള്ളത്.

Read Also:- അമിത വിയർപ്പ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ..

അതേസമയം, ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യുട്യൂബ് ബിഡിനുള്ള അപേക്ഷ വാങ്ങിയെങ്കിലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു കമ്പനികളാണ് സ്ട്രീമിംഗ്, ടെലിവിഷന്‍ സംപ്രേഷണം സ്വന്തമാക്കാനായി നിലവിൽ രംഗത്തുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18, വാള്‍ട്ട് ഡിസ്നിയുടെ കീഴിലുള്ള സ്റ്റാര്‍ ഗ്രൂപ്പ്, സീ ടിവി, സോണി എന്നിവരാണ് പ്രമുഖര്‍. വയാകോം 18ന് മറ്റുള്ളവരെക്കാള്‍ മുന്‍തൂക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button