
കർണാടക: ബെലഗാവിയിൽ മുന്‍ ബിജെപി വക്താവ് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ബെലഗാവിയിലെ പഴയ പച്ചക്കറി മാർക്കറ്റിന് സമീപം ഫോർട്ട് റോഡിലാണ് കോലം കണ്ടെത്തിയത്. കോലത്തിൽ നൂപുർ ശർമയുടെ ചിത്രങ്ങളും പതിച്ചിരുന്നു.
രാവിലെ നാട്ടുകാര്‍ ആണ് കോലം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസെത്തി കോലം അഴിച്ചുമാറ്റി. സംഭവത്തിൽ അന്വേഷണം വേണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നൂപുർ ശർമയെ പിന്തുണച്ച് പ്രജ്ഞാസിങ് ഠാക്കൂർ രംഗത്തെത്തി. ‘സത്യം പറയുന്നത് കലാപമാണെങ്കിൽ, ആ നാണയത്തിൽ ഞാനും ഒരു വിമതനാണ്’– ഇങ്ങനെയായിരുന്നു പ്രജ്ഞാ ട്വീറ്റ് ചെയ്തത്. അതേസമയം, നൂപൂർ ശർമ്മയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
Post Your Comments