ErnakulamKeralaLatest NewsNewsBusiness

ധനമന്ത്രാലയം: പുതിയ ഓഹരി നിക്ഷേപ പാഠങ്ങൾ ഇങ്ങനെ

ധനമന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്

ഓഹരി നിക്ഷേപ പാഠങ്ങളുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ധനമന്ത്രാലയം പുറത്തിറക്കി. ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സെമിനാർ നാളെ നടക്കും. എറണാകുളം പള്ളിമുക്ക് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

പൊതുജനങ്ങൾക്ക് പ്രസ്തുത വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം സെമിനാറിൽ പങ്കെടുക്കാൻ സാധിക്കും. ധനമന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ഓഹരി വിപണി, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓഹരിയുടെ വിൽപ്പനയും കൈമാറ്റവും തുടങ്ങിയ നിരവധി വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും.

Also Read: യുപിഐ പേയ്മെന്റ്: ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button