AlappuzhaKeralaNattuvarthaLatest NewsNews

ജാമ്യം കിട്ടി : കോടതിവളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും

ആലപ്പുഴ കോടതി വളപ്പില്‍ ആണ് ഗുണ്ടാസംഘം ആഘോഷം നടത്തിയത്

ആലപ്പുഴ: ജാമ്യം കിട്ടിയതിന് പിന്നാലെ കോടതിവളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും. ആലപ്പുഴ കോടതി വളപ്പില്‍ ആണ് ഗുണ്ടാസംഘം ആഘോഷം നടത്തിയത്. കഴിഞ്ഞ ദിവസം ഹൗസ് ബോട്ട് പാര്‍ട്ടിക്കിടെയാണ് ഇവർ അറസ്റ്റിലായത്.

ഹൗസ് ബോട്ടില്‍ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തിയപ്പോഴാണ് ലഹരി മരുന്നും മദ്യവുമായി ഗുണ്ട മരട് അനീഷ്, കരണ്‍, ഡോണ്‍ അരുണ്‍ എന്നിവരടക്കം 17 പേരെ പിടികൂടിയത്. അനീഷ് വന്ന കാറില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

Read Also : ഈ കുളിമുറിയില്‍ നിങ്ങളെല്ലാവരും നഗ്നരാണ് : ഷാജഹാന്‍ മാടമ്പാട്ട്

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനീഷ്. എറണാകുളം, തൃശൂര്‍, പാലക്കാട്, ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ അനീഷിനെതിരെ കേസുകൾ നിലവിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button