ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അപകടം : ഒ​രാ​ള്‍ മ​രി​ച്ചു

കു​ട്ട​മ​ല ചി​റ​യ​ക്കോ​ട് സ്വ​ദേ​ശി മു​ര​ളി(45)​ആ​ണ് മ​രി​ച്ച​ത്

വെ​ള്ള​റ​ട: വാ​ഴി​ച്ച​ല്‍ പേ​രേ​ക്കോ​ണ​ത്ത് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യാ​ത്രക്കാ​രി​ലൊ​രാ​ള്‍ മ​രി​ച്ചു. കു​ട്ട​മ​ല ചി​റ​യ​ക്കോ​ട് സ്വ​ദേ​ശി മു​ര​ളി(45)​ആ​ണ് മ​രി​ച്ച​ത്. എ​തി​രെ വ​ന്ന ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന പാ​ണ്ടി​മാം പാ​റ സ്വ​ദേ​ശി യേ​ശു​ദാ​സി​ന്‍റെ മ​ക​ന്‍ റെ​ജി(20)ക്ക് ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read Also : മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല: ബിൻസിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 6.30-ന് ​പേ​രേ​കോ​ണ​ത്ത് ആ​യി​രു​ന്നു അ​പ​ക​ടം. ഇ​രുദി​ശ​ക​ളി​ല്‍ നി​ന്നും വ​ന്ന ബൈ​ക്കു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മു​ര​ളി​യു​ടെ ഭാ​ര്യ: ബി​ന്ദു. മ​ക്ക​ള്‍: ശാ​ലു, ശ​ര്‍​മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button